തിരുവനന്തപുരം: ഹാന്‍ടെക്‌സിന്റെ ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും പുതിയ മെന്‍സ് വെയര്‍ ഷോറൂമിന്റെ ഉദ്ഘാടനവും ഊറ്റുകുഴിയിലെ ഷോറൂമില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു.
ലോകമാര്‍ക്കറ്റില്‍ കൈത്തറിക്കുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്താനാകണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളികള്‍ ഉള്ള മേഖലകളിലെല്ലാം ഹാന്‍ടെക്‌സ് ഷോറൂമുകള്‍ക്കുള്ള സാധ്യതകള്‍ പരിഗണി ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹാന്‍ടെക്‌സിന്റെ എല്ലാ പ്രമുഖ ഷോറൂമുകളും നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഊറ്റുകുഴി കൈത്തറി ഭവനില്‍ വിപുലമായ ‘മെന്‍സ് വെയര്‍’ ആരംഭിച്ചത്. 20 ശതമാനം റിബേറ്റാണ് ഓണത്തോടനുബന്ധിച്ച് നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഹാന്‍ടെക്‌സ് വഴി നടപ്പാക്കുന്ന ‘കൈത്തറി സുരക്ഷാ പദ്ധതി’യില്‍ ഉള്‍പ്പെടുത്തി വിവിധ പ്രീമിയം ഉത്പന്നങ്ങളും ഹാന്‍ടെക്‌സ് പുറത്തിറക്കിയിട്ടുണ്ട്. ഷോറൂമുകള്‍ നവീകരിച്ച് കൈത്തറി ഉത്പന്നങ്ങള്‍ പ്രീമിയം ക്വാളിറ്റിയില്‍ ഉത്പാദിപ്പിക്കുക വഴി വിറ്റുവരവ് വര്‍ധിപ്പിക്കലും നെയ്ത്തുകാര്‍ക്കും കൈത്തറി മേഖലയ്ക്കും പുത്തനുണര്‍വുമാണ് ലക്ഷ്യമാക്കുന്നത്.













