ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലമതിക്കാനാകാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. വിദേശപര്യടനത്തിലിരിക്കുന്ന പ്രധാനമന്ത്രി ജയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. യാത്ര റദ്ദാക്കേണ്ടതില്ലെന്നു കുടുംബം അറിയിച്ചിട്ടുണ്ട്. ജയ്റ്റ്‌ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്ന് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.
Discussion about this post