കോട്ടയം: മാണി സി കാപ്പനെ പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. എന്‍സിപി നേതൃയോഗം സ്ഥാനാര്‍ത്ഥിത്വത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തു. എന്‍സിപി തീരുമാനം എല്‍ഡിഎഫിനെ അറിയിച്ചിട്ടുണ്ട്.
എല്‍ഡിഎഫ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ കെ.എം മാണിയോട് പരാജയപ്പെട്ടത്.














Discussion about this post