തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതി മറിച്ചായാല്‍ അതു നടപ്പാക്കുമന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം ഉയര്‍ത്തി സര്‍ക്കാരിനെതിരെ വ്യാപകമായി നടത്തിയ പ്രചരണങ്ങളെ പ്രതിരോധിക്കാനായില്ലെന്നു മാത്രമാണ് ഇടതുപക്ഷത്തിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല വിഷയത്തിലെ കോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞവര്‍ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Discussion about this post