കൊച്ചി: കൊച്ചി മെട്രോയുടെ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മഹാരാജാസ് ജങ്ഷന്‍ മുതല്‍ തൈക്കൂടം വരെയാണ് പുതിയതായി മെട്രോ സര്‍വീസ് നടത്തുന്നത്. രാവിലെ പതിനൊന്നരയോടെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മഹാരാജാസ് മുതല്‍ തൈക്കുടം വരെ 5.65 കിലോമീറ്റര്‍ ആണ് ദൂരം. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം. വൈറ്റില. തൈക്കൂടം എന്നി അഞ്ച് സ്‌റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ഹൈബി ഈഡന്‍ എം പി എന്നിവരടങ്ങിയ സംഘം മഹാരാജാസ് ജംങ്ഷനില്‍നിന്ന് കടവന്ത്ര വരെ മെട്രോയില്‍ സഞ്ചരിച്ചു.













