മുംബൈ: ഇന്നു പുലര്‍ച്ചെ മുംബൈയിലെ ഒഎന്‍ജിസി പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ മരിച്ചു. പ്ലാന്റിലെ അഞ്ച് തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് സിഐഎസ്എഫ് ജവാന്മാരുമാണ് മരിച്ചത്. തീപിടിത്തത്തില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്ലാന്റില്‍ ഗ്യാസും എണ്ണയും കടത്തിവിടുന്ന കുഴലിലാണ് തീപിടുത്തമുണ്ടായത്.
തീ നിയന്ത്രണ വിധേയമായെന്നും സംഭരണശാലയിലെ ഗ്യാസ് സുരക്ഷിതമായി മാറ്റിയെന്നും ഒഎന്‍ജിസി അധികൃതര്‍ അറിയിച്ചു.













