ന്യൂഡല്‍ഹി: സിപിഎം നേതാവും കേന്ദ്രകമ്മിറ്റിയംഗവുമായ മുഹമ്മദ് യൂസഫ് താരിഗാമിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. താരിഗാമിക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നു കാണിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു.
താരിഗാമിയോടൊപ്പം കുടുംബാംഗങ്ങള്‍ക്കും ഡല്‍ഹിയിലേക്ക് വരാം.













