Saturday, October 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഐഎന്‍എക്‌സ് മീഡിയ കേസ്: ചിദംബരം തിഹാര്‍ ജയിലില്‍

by Punnyabhumi Desk
Sep 6, 2019, 11:31 am IST
in ദേശീയം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ട മുന്‍ ധനമന്ത്രി പി. ചിദംബരം തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ മുറിയില്‍. ജയിലിലെ ഒമ്പതാം വാര്‍ഡിലെ ഏഴാം നമ്പര്‍ മുറിയാണ് മുന്‍ കേന്ദ്രമന്ത്രിക്കായി അനുവദിച്ചിരിക്കുന്നത്. ഇവിടെ അറുനൂറിനും എഴുനൂറിനും ഇടയില്‍ തടവുകാരാണ് ഉള്ളത്. ഇവരില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ക്കെതിരായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലായവരെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നയിടമായിരുന്നു ഏഴാം നമ്പര്‍ ജയില്‍. ചിദംബരത്തിന് ജയിലില്‍ കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകള്‍ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. അദ്ദേഹം 19 വരെ ജയിലില്‍ തുടരും. ഇസഡ് കാറ്റഗറി സുരക്ഷയുള്ളതിനാല്‍ പ്രത്യേക സെല്ലിലാകും ചിദംബരത്തെ താമസിപ്പിക്കുന്നത്. സാധാരണ തടവുകാരെപ്പോലെയാണ് ചിദംബരത്തെയും പരിഗണിക്കുകയെന്ന് ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പറഞ്ഞു. ജയില്‍ ജയിലാണ്. കോടതിയുടെ ഉത്തരവുകള്‍ പിന്തുടരുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്. സാധാരണ തടവുകാരെ പോലെയാകും ചിദംബരത്തെയും പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാത്രിയോടെയാണ് ചിദംബരത്തെ തിഹാര്‍ ജയിലിലേക്കു മാറ്റിയത്. പോലീസ് വാനിലാണ് ജയിലലേക്ക് കൊണ്ടുപോയത്. നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയും തിഹാറില്‍ കഴിഞ്ഞിട്ടുണ്ട്. ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റില്‍ നിന്നു മുന്‍കൂര്‍ ജാമ്യത്തിനും സിബിഐയുടെ അറസ്റ്റ് നടപടികളെ ചോദ്യം ചെയ്തും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് ചിദംബരത്തിന്റെ തിഹാര്‍ ജയില്‍ വാസം ഏറെക്കുറെ ഉറപ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയ റക്ടറേറ്റും സിബിഐയും നല്‍കിയ തെളിവുകള്‍ കണക്കിലെടുത്താല്‍ നിലവിലുള്ള അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നു ജസ്റ്റീസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബോപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും 57 പേജുള്ള വിധിയില്‍ കോടതി സൂചിപ്പിക്കുന്നു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies