ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തെ രാജ്യം ഉറ്റുനോക്കിയിരുന്നതാ.ി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. പ്രതിസന്ധികള്‍ ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ടാല്‍ മതിയെന്ന് പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. തടസ്സങ്ങളെ അതിജീവിച്ച ചന്ദ്രയാന്‍ യാത്രയെ രാജ്യം സൂഷ്മമായി വീക്ഷിച്ചു. ചന്ദ്രയാന്‍ 2 ദൗത്യം വരാനിരിക്കുന്ന കൂടുതല്‍ നേട്ടങ്ങള്‍ക്ക് അടിത്തറിയിട്ടു. ബഹിരാകാശത്തിന്റെ അതിര്‍ത്തി ഭേദിക്കുന്ന അടുത്ത യാത്രയ്ക്കായി രാജ്യം മുഴുവനും കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഇസ്റോ ശാസ്ത്രജ്ഞര്‍ വിജയകരമായ 115 ബഹിരാകാശ ദൗത്യങ്ങളിലൂടെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ 1 ഉം മംഗള്‍യാനും അദ്ഭുതകരമായ വിജയമായിരുന്നു. അവരുടെ അതിരില്ലാത്ത വിജയങ്ങളില്‍ അഭിമാനിക്കുന്നുവെന്നു സോണിയ പറഞ്ഞു.
Discussion about this post