തിരുവനന്തപുരം: ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഐഎഎസ്ആര്ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തിന്റെ ഫലപ്രാപ്തി അനതിവിദൂരമല്ലാതെ യാഥാര്‍ത്ഥ്യമാകുമെന്നും. ഇപ്പോഴുണ്ടായ പ്രതിസന്ധികള്‍ അവര്‍ക്ക് തരണം ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും ദൗത്യം വിജയത്തിലെത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ടീമിനു എല്ലാ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post