Sunday, June 15, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണാഘോഷം സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ

by Punnyabhumi Desk
Sep 7, 2019, 04:53 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനു വേണ്ടി വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ നടക്കും.

സെപ്റ്റംബര്‍ 10ന് ഉത്രാടനാളില്‍ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഓണസന്ദേശം നല്‍കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നിര്‍വഹിക്കും.

ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം നടക്കും. മികച്ച ചലച്ചിത്രനടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവ് കീര്‍ത്തീ സുരേഷ്, പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. പ്രശസ്ത പിന്നണി ഗായിക കെ. എസ് ചിത്രയുടെ സംഗീതനിശ അരങ്ങേറും. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനികകലകളും സംഗീത-ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആസ്വദിക്കാം. പുതിയ വേദിയായ വെള്ളായണി ഉള്‍പ്പെടെ തലസ്ഥാന നഗരിക്കകത്തും പുറത്തുമായി 29 ഇടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏഴ് ദിവസത്തെ പരിപാടികളില്‍ അയ്യായിരത്തിലേറെ കലാകാരന്മാര്‍ പങ്കെടുക്കും.

സപ്തംബര്‍ എട്ട് വൈകിട്ട് ആറിന് സംസ്ഥാന വിനോദസഞ്ചാര മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കനകക്കുന്നില്‍ ഓണപ്പതാക ഉയര്‍ത്തും. ഒന്‍പതിന് വൈകിട്ട് ആറിന് ഇല്യൂമിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി കെ ഹരീന്ദ്രന്‍ എംഎല്‍എ വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ചോണും ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. ശബരീനാഥന്‍ എംഎല്‍എ ഭക്ഷ്യമേളയുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

സെപ്റ്റംബര്‍ 16 ന് കോവളം ലീല റാവിസില്‍ നടക്കുന്ന ടൂറിസം സംഗമമാണ് ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രധാന സവിശേഷതയെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചു വിവരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വിനോദസഞ്ചാര, സാംസ്‌കാരിക സഹമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ മുഖ്യാതിഥിയായിരിക്കും. രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സുസ്ഥിര വിനോദസഞ്ചാരത്തിനായുള്ള മികച്ച മാതൃകകള്‍, ടൂറിസം വ്യവസായം നേരിടുന്ന വെല്ലുവിളികള്‍, സംസ്ഥാന ടൂറിസം ബോര്‍ഡുകളുടെ ബ്രാന്‍ഡിംഗും പ്രമോഷനും തുടങ്ങിയ വിഷയങ്ങളെ അധികരിച്ച സെഷനുകളാണ് നടക്കുക.

പ്രശസ്ത പിന്നണി ഗായകരായ എം.ജി. ശ്രീകുമാര്‍, വിധുപ്രതാപ്, സുധീപ് കുമാര്‍, റിമിടോമി, ജ്യോത്സ്‌ന, കാര്‍ത്തിക്, ശ്രീനിവാസ്, മധു ബാലകൃഷ്ണന്‍, ഉണ്ണിമേനോന്‍, രമേശ് നാരായണന്‍, മാര്‍ക്കോസ്, ജാസി ഗിഫ്റ്റ്, മൃദുല വാര്യര്‍, കാവാലം ശ്രീകുമാര്‍ എന്നിവര്‍ വിവിധ വേദികളില്‍ അണിനിരക്കും. പ്രശസ്ത നര്‍ത്തകരും സിനിമാതാരങ്ങളുമായ ആശാ ശരത്തിന്റേയും നവ്യാനായരുടേയും നൃത്തങ്ങള്‍ക്കും തലസ്ഥാന നഗരം സാക്ഷ്യം വഹിക്കും. തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡും പരിപാടി അവതരിപ്പിക്കും. പഞ്ചാരി ഉള്‍പ്പെടെ 20 മേളപരിപാടികളും പ്രശസ്തരുടേതുള്‍പ്പെടെ 18 ഗാനമേളകളും 40 നൃത്തപരിപാടികളും സ്ത്രീകളുടേയും കുട്ടികളുടേയും 24 കലാപരിപാടികളും ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ഒരു കലാപരിപാടിയും അരങ്ങിലെത്തുമെന്ന് മന്ത്രി പറഞ്ഞു.

വിധുപ്രതാപും ഡി ഫോര്‍ ഡാന്‍സ് സംഘവും അണിനിരക്കുന്ന മലയാളമനോരമയുടെ പരിപാടിക്കും മാതൃഭൂമിയുടെ ജോണ്‍സണ്‍ നിശയ്ക്കും ലെനിന്‍ രാജേന്ദ്രന്‍ സ്മരണയായ ‘രാത്രിമഴ’യ്ക്കുമാണ് നിശാഗന്ധി ആതിഥ്യമരുളുന്നത്. ജയ്ഹിന്ദ് ടിവിയുടെ ‘തിരുവോണനിലാവ്’ എസിവിയുടെ ‘ഋതുരാഗം’, മംഗളത്തിന്റെ ‘ഓണനിലാവ്’, ദേശാഭിമാനിയുടെ തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ്, മെട്രോവാര്‍ത്തയുടെ ഓണം ഫിയസ്റ്റ, കേരള കൗമുദിയുടെ കൗമുദി ടിവി ഓണം എക്‌സ്ട്രീം എന്നീ മെഗാപരിപാടികള്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയം വേദിയാകും. പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും മുളസംഗീതം, പഞ്ചവാദ്യം, ഗസല്‍, കളരിപ്പയറ്റ് എന്നിവയും കഴക്കൂട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.
പ്രധാന നൃത്തയിനങ്ങള്‍ വൈലോപ്പിള്ളിയിലും ഭാരത്ഭവനിലും തീര്‍ത്ഥപാദമണ്ഡപത്തിലും അരങ്ങേറും. സൂര്യകാന്തിയിലും പബ്ലിക് ഓഫീസ് പരിസരത്തും പൂജപ്പുര മൈതാനത്തും ഗാനമേളയാണ് ഒരുക്കിയിരിക്കുന്നത്. ഭാരത് ഭവനും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലെ കൂത്തമ്പലവും ശാസ്ത്രീയ നൃത്തത്തിനും സംഗീതിക ശാസ്ത്രീയ സംഗീതത്തിനും വേദിയാകും. ഗാന്ധിപാര്‍ക്കില്‍ പതിവുപോലെ കഥാപ്രസംഗം അരങ്ങേറും. മ്യൂസിയം പരിസരത്ത് എല്ലാ ദിവസവും അമച്വര്‍ നാടകങ്ങളും യോഗയും കളരിപ്പയറ്റും തിരുവരങ്ങ്, സോപാനം എന്നിവിടങ്ങളില്‍ നാടന്‍ കലാരൂപങ്ങളും അരങ്ങേറും.

അയ്യങ്കാളി ഹാള്‍ (വിജെടി) കഥ, കവിയരങ്ങ്, നാടകങ്ങള്‍ എന്നിവയ്ക്കും കനകക്കുന്ന ഗേറ്റ് വാദ്യമേളങ്ങള്‍ക്കും തീര്‍ത്ഥപാദമണ്ഡപം കഥകളിക്കും അക്ഷരശ്ലോകത്തിനും കൂത്തിനും കൂടിയാട്ടത്തിനും വേദിയാകും. സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികള്‍ ശംഖുമുഖത്ത് നടക്കും.

നെടുമങ്ങാട് പാര്‍ക്കിംഗ് ഗ്രൗണ്ട്, മുടവൂര്‍പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ ഗ്രൗണ്ട്, കോട്ടയ്ക്കകം ശ്രീ ചിത്തിര തിരുനാള്‍ പാര്‍ക്ക്, ആക്കുളം എിവിടങ്ങളില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പുതിയ വേദിയായ വെള്ളായണിയില്‍ പഞ്ചവാദ്യം, ഗാനമേള, ചരിത്ര നാടകം, കഥാപ്രസംഗം, വില്‍പ്പാട്ട്, കളരിപ്പയറ്റ്, നാടന്‍പാട്ട് എന്നിവയ്ക്ക് വേദിയാകും.

നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഊഞ്ഞാലുകള്‍ ഒരുക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ടൂറിസം മേഖലയിലെ പങ്കാളികള്‍ക്കുമായി അത്തപ്പൂക്കള മത്സരവും തിരുവാതിരക്കളി മത്സരവും സംഘടിപ്പിക്കും. അത്തപ്പൂക്കള മത്സരത്തിന് സെന്റ് ജോസഫ് സ്‌കൂള്‍ വേദിയാകും. തിരുവാതിരക്കളി ഭാരത് ഭവനില്‍ നടക്കും.
സൂര്യകാന്തിയില്‍ ഒരുക്കുന്ന വ്യാപാരമേളയുടെ ഉദ്ഘാടനം സെപ്തംബര്‍ എട്ട് വൈകുന്നേരം 3.30 ന് സി. ദിവാകരന്‍ എംഎല്‍എ നിര്‍വഹിക്കും. നൂറോളം സ്റ്റാളുകളാണ് വ്യാപാരമേളയില്‍ അണിനിരക്കുക.
സംസ്ഥാനത്തെ മറ്റെല്ലാജില്ലകളിലും നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകളും സംയുക്തമായി നേതൃത്വം നല്‍കും.

സെപ്റ്റംബര്‍ 16 വൈകിട്ട് അഞ്ചിന് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെയുള്ള വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെ ഓണം വാരാഘോഷങ്ങള്‍ക്കു സമാപനമാകും. ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യാഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കും.

ടൂറിസം സംഗമത്തിനെത്തുന്ന മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം ഘോഷയാത്ര വീക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ പ്രചാരണത്തിനുവേണ്ടി ഭരത്ബാല നിര്‍മിച്ച് എ.ആര്‍.റഹ്മാന്‍ ശബ്ദം നല്‍കിയിരിക്കുന്ന വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പ്രകാശനം ചെയ്തു. ചാലിയാര്‍ പുഴയുടെ സംരക്ഷണാര്‍ഥം സെപ്റ്റംബര്‍ 20,21,22 തീയതികളില്‍ നടത്തുന്ന ചാലിയാര്‍ റിവര്‍ പാഡില്‍ പരിപാടിയുടെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.

സി.ദിവാകരന്‍ എം.എല്‍.എ, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, കെടിഡിസി മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍ ആര്‍.പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies