തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം പരിശോധിച്ച ശേഷം ഇ.ശ്രീധരന്‍ സമര്‍പ്പിച്ച സമഗ്രമായ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തിയത്. തിങ്കളാഴ്ച രാവിലെ ശ്രീധരനുമായി സംസാരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബര്‍ ആദ്യവാരം പാലത്തിന്റെ പുനഃര്‍നിര്‍മാണം തുടങ്ങണമെന്നാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പാലം പണിയുടെ മേല്‍നോട്ടം വഹിക്കണമെന്ന് ഇ.ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് പാലത്തിന്റെ പുനഃര്‍നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. പാലത്തിന്റെ നിര്‍മാണത്തിന്റെ രൂപരേഖ, എസ്റ്റിമേറ്റ് എന്നിവയെല്ലാം സമര്‍പ്പിക്കാനും ശ്രീധരനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി. പാലത്തിന്റെ നിര്‍മാണത്തിന് സാങ്കേതികത്തികവും വൈദഗ്ധ്യവുമുള്ള നിര്‍മാണ കമ്പനിയെ ആകും ചുമതലപ്പെടുത്തുകയെന്നും അദ്ദേഹം കൂട്ടിടച്ചേര്‍ത്തു. പാലം പൊളിച്ച് പണിയേണ്ടി വരുമ്പോള്‍ വൈറ്റില- ഇടപ്പള്ളി റൂട്ടില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post