തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ കര്‍ശനമാക്കുന്നു. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കേസുകള്‍ പിഴ ചുമത്താതെ കോടതിക്ക് വിടാനും നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിയമലംഘനം വ്യാപകമായി നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.













