തിരുവനന്തപുരം: ജില്ലയിലെ കാവുകള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതിന് 2019-20 വര്‍ഷത്തില്‍ സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന വനം വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു.
വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവയുടെ ഉടമസ്ഥതയിലുളള കാവുകള്‍ക്കാണ് ധനസഹായം. താത്പര്യമുളള കാവുടമസ്ഥര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തിരുവനന്തപുരം രാജീവ് ഗാന്ധി നഗരിലെ (പി.റ്റി.പി) സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് ഒക്ടോബര്‍ 30 നകം അപേക്ഷ നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ കാവുസംരക്ഷണത്തിന് ധനസഹായം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല.













