തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരിയെ എഡിജിപി ക്രൈംസ് ആയി നിയമിച്ചു. ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയുടെ അധിക ചുമതലയും തച്ചങ്കരി വഹിക്കും. ഇന്റലിജന്‍സ് എഡിജിപി ടി.കെ. വിനോദ്കുമാര്‍ ക്രൈംസ് എഡിജിപിയുടെ അധിക ചുമതല നിര്‍വഹിച്ചു വരികയായിരുന്നു. ചൈത്രാ തെരേസ ജോണിന് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ എസ്പിയുടെ അധിക ചുമതല നല്‍കി. ചൈത്രാ തെരേസ ജോണിനെ ആന്റി നക്‌സല്‍ ടെറര്‍ സ്‌ക്വാഡ് എസ്പിയായി മാറ്റി നിയമിച്ചിരുന്നു.













