ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. മാലുക്കു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. പതിനായിരത്തിലധികം ആളുകളെ വിവിധയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. ഭൂചലനത്തില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് അലിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.













