ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇനി നിഴല്‍യുദ്ധത്തിനില്ല വേണ്ടിവന്നാല്‍ അതിര്‍ത്തി കടക്കേണ്ടിവരുമെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത് മുന്നറിയിപ്പ് നല്‍കി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റാവത്തിന്റെ പരാമര്‍ശം. ഇന്ത്യക്കെതിരെ ഒളിപ്പോര് നടത്തുന്നതു പാക്കിസ്ഥാന്റെ നയമാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ അടങ്ങിയിരിക്കുന്ന കാലത്തോളം നിയന്ത്രണ രേഖ ശാന്തമായിരിക്കും. ഭീകരരെ അവര്‍ നിയന്ത്രിക്കണം. ഇന്ത്യയുടെ മിന്നലാക്രമണങ്ങള്‍ പാക്കിസ്ഥാനുള്ള സന്ദേശമാണ്. ഇനി ഇന്ത്യക്ക് അതിര്‍ത്തി കടക്കേണ്ടി വന്നാല്‍ ആകാശ മാര്‍ഗമോ കര മാര്‍ഗമോ രണ്ടും കൂടിയോ തെരഞ്ഞെടുക്കുമെന്നും റാവത്ത് പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചിട്ടുണ്ട്. കാശ്‌രില്‍ പാക്കിസ്ഥാന്‍ ജിഹാദിന് ആഹ്വാനം ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ ഭീകരരുടെ ക്യാന്പുകളുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിയാണെന്നു കാഷ്മീരിലെ വലിയൊരു വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞു. കാശ്മീരില്‍ ജനങ്ങള്‍ക്കെതിരേ സുരക്ഷാ സേന ബലം പ്രയോഗിക്കുന്നില്ല. ജനതയുടെ സമാധാനത്തിനായാണു സൈന്യം പ്രവര്‍ത്തിക്കുന്നതെന്നും റാവത്ത് വിശദീകരിച്ചു. ആണ്വായുധം പ്രതിരോധത്തിനുള്ള ഉപകരണമാണ്. അതു യുദ്ധത്തില്‍ പ്രയോഗിക്കാനുള്ളതല്ല. ആണവായുധം ഉപയോഗിക്കുമെന്നുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണി പ്രകോപനപരമാണെന്നും റാവത്ത് പറഞ്ഞു.













