തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കി. കേരള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എം ഡി ആയാണ് ജേക്കബ് തോമസിന് പുതിയ നിയമനം നല്‍കിയിരിക്കുന്നത്.
ഓഖി ദുരന്തത്തെത്തുടര്‍ന്് സര്‍ക്കാരിനെതിരായി നടത്തിയ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു.













