ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ കടന്നതായുള്ള വിവരത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിവിധസ്ഥങ്ങളിലെ ഉത്സവമേഖലകളില്‍ ആയുധങ്ങളുമായി ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ജയ്ഷെ ഭീകരരാണ് ഡല്‍ഹിയില്‍ കടന്നതായി വിവരത്തെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയത്. ഡല്‍ഹിയില്‍ ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് രഹസ്യാന്വേഷണ വിഭാഗം ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്ലിനു വിവരം നല്‍കിയത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന കര്‍ശനമാക്കി. പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Discussion about this post