ദില്ലി: ദില്ലിയില്‍ നിന്ന് ജമ്മു കാശ്മീരിലെ കത്രയിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേഭാരത്’ ഓടിത്തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനം ചെയ്തു. സാധാരണ ട്രെയിനുകള്‍ക്ക് ദില്ലിയില്‍ നിന്ന് കത്രയിലേക്കെത്താന്‍ 12 മണിക്കൂര്‍ വേണം, എന്നാല്‍ വന്ദേഭാരതിന്റെ യാത്രാ സമയം എട്ടു മണിക്കൂറാണ്.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ് വന്ദേഭാരത് എക്സ്പ്രസ്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തിലോടാന്‍ ട്രെയിനിന് കഴിയും. ദില്ലി-കത്ര റൂട്ടില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തും. 16 കോച്ചുകളാണ് വന്ദേഭാരതില്‍ ഉള്ളത്.
Discussion about this post