ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടിനല്‍കില്ലെന്ന് ജസ്റ്റിസ് അരുണ്‍മിശ്ര. ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ വാദത്തിനിടെ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര ഇനി കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നു പറഞ്ഞു. കൂടാതെ അഭിഭാഷകരോട് കോടതിക്ക് പുറത്തുപോകാനും അവശ്യപ്പെട്ടു.
ഒഴിയാത്ത 50 ഫ്‌ലാറ്റുകളുടെ ഉടമകളെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ വിദേശത്താണെന്നാണ് കരുതുന്നതെന്നും ബന്ധപ്പെടാനായില്ലെന്നും അധികാരികള്‍ അറിയിച്ചു. ഈ ഫ്‌ലാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും. ഫ്‌ലാറ്റിലെ സാധനങ്ങള്‍ സൂക്ഷിക്കുമെന്നും അറിയിച്ചു.













