ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നാല് ഭീകരര്‍ പിടിയില്‍. സുരക്ഷാ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേരെ പിടികൂടിയത്.
ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, മസൂദ്, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.













