അഹമ്മദാബാദ്: ഗുജറാത്തിലെ ഗീര്‍ വന്യജീവി സങ്കേതത്തെ പട്ടണവുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. അറുപതടിയോളം നീളവും നാല്‍പ്പതുവര്‍ഷത്തോളം പഴക്കവുമുള്ള പാലമാണ് തകര്‍ന്നു വീണത്.
പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോകവെ് വലിയ ശബ്ദത്തോടെ പാലത്തിന്റെ ഒരു ഭാഗം പൊളിഞ്ഞു വീഴുകയായിരുന്നു. ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരിക്ക് പറ്റിയത്. പാലം തകര്‍ന്നതോടെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
Discussion about this post