കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ വ്യക്തമായതായി അന്വേഷണ സംഘത്തലവന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍. ആറ് കൊലപാതകങ്ങളും താന്‍ തന്നെ ചെയ്തതാണെന്ന് ജോളി വെളിപ്പെടുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. കേസിലെ ജോളിയുള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ടെന്നും ഷാജുവിനേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ലക്ഷ്യമായിരുന്നു കൊലകള്‍ക്ക് മുഖ്യ കാരണമായതെന്നും ആര്‍ഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ജോളി പണം ചെലവിട്ടതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
Discussion about this post