മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് സൗരവ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ സെക്രട്ടറി. അരുണ്‍ ധുമാല്‍ ട്രഷററാകും.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജാണ് ബി.സി.സി.ഐ.യുടെ ജോയന്റ് സെക്രട്ടറി. ഇദ്ദേഹം നേരത്തെ രണ്ടു തവണ ഇന്ത്യ എ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.













