Thursday, October 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സംസ്ഥാനത്തെ 28 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

by Punnyabhumi Desk
Oct 15, 2019, 05:18 pm IST
in കേരളം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലെയും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലേയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലേയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്.
ഈ വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 16 ന് പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഒക്ടോബര്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് – ഫോം നാല്, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് – ഫോം ആറ്, പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം – ഫോം ഏഴ് എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം -അഞ്ചില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷകന്‍ കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്.

അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 11 ആണ്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 13-ന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാതീയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ 18 വയസ് തികഞ്ഞിട്ടുള്ളവര്‍ക്കാണ് പുതുതായി പേര് ചേര്‍ക്കാനുള്ള അപേക്ഷ നല്‍കാന്‍ കഴിയുന്നത്. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക www.lsgelection.kerala.gov.in -ല്‍ ലഭ്യമാണ്.

പത്തനംതിട്ട ജില്ലയില്‍ കടപ്ര ഗ്രാമ പഞ്ചായത്തിലെ ഷുഗര്‍ ഫാക്ടറി വാര്‍ഡ്, കോന്നി ഗ്രാമ പഞ്ചായത്തിലെ എലിയറയ്ക്കല്‍, ആലപ്പുഴ ജില്ലയില്‍ അരൂക്കുററി ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍ വാര്‍ഡ്, പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിലെ ചതുര്‍ത്ഥ്യാകരി, പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയില്‍ അകലക്കുന്നം ഗ്രാമ പഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമ പഞ്ചായത്തിലെ നാല്‍പാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എല്‍.എഫ് ചര്‍ച്ച് വാര്‍ഡ്, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട വാര്‍ഡ്, എറണാകുളം ജില്ലയില്‍ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ തോട്ടുവ വാര്‍ഡ്, തൃശ്ശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയില്‍ ഷൊര്‍ണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയില്‍ പുല്‍പ്പറ്റ ഗ്രാമ പഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമ പഞ്ചായത്തിലെ കൊളങ്ങാട്ട്താഴ, വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ എടത്തുംകര, പതിയാക്കര നോര്‍ത്ത് വാര്‍ഡുകള്‍, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയില്‍ വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കോക്കുഴി, കണ്ണൂര്‍ ജില്ലയില്‍ രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഏഴിമല, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എടക്കാട് വാര്‍ഡ്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിള്‍ വാര്‍ഡ്, കാസര്‍ഗോഡ് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ മാലോം, കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പുതുക്കുന്നത്.

 

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies