Friday, August 14, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

അയോദ്ധ്യ കേസ് വാദം നടക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍: ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖകള്‍ വലിച്ചുകീറി

by Punnyabhumi Desk
Oct 16, 2019, 02:27 pm IST
in ദേശീയം

ന്യൂഡല്‍ഹി : അയോദ്ധ്യ കേസ് വാദം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കോടതി നാടകീയ രംഗങ്ങള്‍ക്ക് വേദിയായി. ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹാജരാക്കിയ രേഖ മുസ്ലിം വിഭാഗത്തിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചു കീറി. ഇത്തരം നടപടികളാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തങ്ങള്‍ ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിംഗ് മുന്‍ ഐപിഎസ് ഓഫീസര്‍ കിഷോര്‍ കുനാലിന്റെ അയോദ്ധ്യ റീ വിസിറ്റഡ് എന്ന പുസ്തകത്തിലെ മാപ്പും രേഖകളും കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇത് പരിഗണിക്കാനാവില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ വ്യക്തമാക്കി. തുടര്‍ന്ന് സിംഗില്‍ നിന്ന് രേഖകള്‍ വാങ്ങി വലിച്ചു കീറിക്കളയുകയായിരുന്നു.

ഇതിനെതിരെ ശക്തമായ ഭാഷയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതിയുടെ അന്തസ്സിനെ ഹനിക്കുന്ന നടപടിയാണിതെന്നും ഇങ്ങനെ തുടങ്ങിയാല്‍ തങ്ങള്‍ ഇറങ്ങിപ്പോകുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പ്രതികരിച്ചു. എന്നാല്‍ താന്‍ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്ന ഒന്നും ചെയ്തില്ലെന്ന് ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അതേസമയം സുപ്രീം കോടതി നിയോഗിച്ച മദ്ധ്യസ്ഥ സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ ചെയ്ത കേസ് സുന്നി വഖഫ് ബോര്‍ഡ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും സൂചനകളുണ്ട്. വാദം ഇന്ന് പൂര്‍ത്തിയാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies