തിരുവനന്തപുരം: അപൂര്‍വ നിധിശേഖരം കണ്ടെടുത്ത ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ അതീവസുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ ഒരുകോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങലുട പുനരുദ്ധാരണത്തിനായി ദേവസ്വംബോര്‍ഡുകള്‍ക്ക് 5 കോടിയും അനുവദിച്ചു. വിഴിഞ്ഞം പദ്ധതിക്കായി കോടി അനുവദിച്ചു.
കൂടുതല്‍ ബജറ്റ് നിര്‍ദ്ദേങ്ങള്‍:
- ഡാമുകളില്‍ നിന്ന് മണല്‍വാരുന്നത് യന്ത്രം വഴി നടപ്പിലാക്കും
- ആഡംബരകാറുകള്‍ക്ക് അധികനികുതി
- ആഡംബരവീടുകള്‍ക്ക് രണ്ട് ശതമാനം സെസ്സ്വ
- സ്വര്‍ണത്തിന് വില കൂടും
- നിലവിലുള്ള 75 മാവേലിസ്‌റ്റോറുകളെ സൂപ്പര്‍മാര്‍ക്കറ്റുകളാക്കും
- 24 പോലീസ് സ്‌റ്റേഷനുകളുടെ നിര്‍മാണത്തിന് 7.2 കോടി
- ദേശീയ ഗെയിംസ്: സ്‌റ്റേഡിയം നവീകരണത്തിന് 120 കോടി
- റേഷന്‍ കടകളിലൂടെ 13 അവശ്യസാധനങ്ങള്‍ കൂടി വിതരണം ചെയ്യും
- പൂഞ്ഞാറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്
- കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ ജി.പി.എസ് സംവിധാനം
- 1000 പുതിയ ബസ്സുകള്‍ നിരത്തിലിറക്കും
- ഒമ്പത്, പത്ത് ക്ലാസുകളിലും ഉച്ചഭക്ഷണപദ്ധതി
- എല്ലാ തൊഴിലാളി പെന്‍ഷനുകളും 400 രൂപയാക്കി
- അഞ്ച് പുതിയ പോളിടെക്‌നിക്കുകള്‍ കൂടി
- സ്മാര്‍ട് സിറ്റി അടിസ്ഥാന സൗകര്യവികസനത്തിന് 10 കോടി
- തലസ്ഥാനനഗര വികസനത്തിന് 30 കോടി
- ഭാഗ്യക്കുറി നറുക്കെടുപ്പ് ഏഴു ദിവസവും
- സ്വര്‍ണം വിദേശമദ്യം എന്നിവയിക്ക് വിലകൂടും
Discussion about this post