കൊച്ചി: കനത്തമഴയില്‍ പിറവം-വൈക്കം റോഡ് സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷനില്‍ വെള്ളംകയറി. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ വിവിധയിടങ്ങളില്‍ പിടിച്ചിട്ടിരിക്കുകയാണ്.
കനത്ത മഴ മെട്രോ സര്‍വീസുകളെ ബാധിച്ചില്ലെങ്കിലും മെട്രോസ്‌റ്റേഷനുകള്‍ക്കു മുന്നില്‍ വെള്ളപ്പൊക്കമുണ്ടായത് യാത്രക്കാരെ വലച്ചു. പലയിടത്തും യാത്രക്കാര്‍ക്ക് സ്റ്റേഷനു പുറത്തു കടക്കാനായില്ല.













