ലഖ്നൗ: ലഖ്നൗവില്‍നിന്നു ഡല്‍ഹിയിലേക്കു പോയ തേജസ് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്ക് 250രൂപ നഷ്ടപരിഹാരം നല്‍കും. പുലര്‍ച്ചെ 6.10ന് ലഖ്നൗവില്‍നിന്നു യാത്രതിരിക്കേണ്ട ട്രെയിന്‍ 8.55നാണ് യാത്ര തുടങ്ങിയത്. തുടര്‍ന്ന് മടക്കയാത്രയും വൈകുകയായിരുന്നു.
രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്സര്വീസായ തേജസ്, സര്‍വീസ് ആരംഭിച്ചപ്പോള്‍ ലക്ഷ്യസ്ഥാനത്ത് ടൈംടേബിള്‍ പ്രകാരമുള്ള സമയത്ത് എത്താന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു
Discussion about this post