ലേ: ലഡാക്കിലെ ഷ്യോക് നദിക്കു കുറുകെ നിര്‍മിച്ച കേണല്‍ ചെവങ് റിഞ്ചന്‍ പാലം ഉദ്ഘാടനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പാലമാണിത്. 1400 അടിയാണ് ഇതിന്റെ നീളം.
ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിയിലേക്കുള്ള ഇന്ത്യന്‍ സേനാ നീക്കം വേഗത്തിലാക്കാന്‍ പാലം വഴിയൊരുക്കും. ലേയില്‍ നിന്നു കാരക്കോറം ചുരത്തിലേക്കുള്ള വഴിയിലാണു ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) പാലം നിര്‍മിച്ചിരിക്കുന്നത്.
പാക് മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും പ്രോത്സാഹനം നല്കിയാല് ഇന്ത്യ ശക്തമാ മറുപടി തന്നെ നല്‍കുമെന്നും ഉദ്ഘാടന വേളയില്‍ രാജ്നാഥ് സിങ് അറിയിച്ചു.
Discussion about this post