കൊച്ചി: ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ (87) അന്തരിച്ചു. 1974 മുതല്‍ 1985 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് എട്ടുമണിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മൂന്നുദിവസം മുമ്പ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശവസംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് രവിപുരം ശ്മശാനത്തില്‍ നടക്കും.
ഭാര്യ: സുജന നന്ദിനി. മക്കള്‍: അഡ്വ. അനില്‍, സുനില്‍, മിനി. മരുമക്കള്‍: സന്ധ്യ, ജയകുമാര്‍
Discussion about this post