തിരുവനന്തപുരം: വോട്ടെണ്ണല്‍ 24ന് നടക്കും. രാവിലെ എട്ടു മുതലാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാന്‍ തുടങ്ങുക. മഞ്ചേശ്വരത്ത് ഗവ: എച്ച്.എസ്, പൈവളികേ നഗറിലും, എറണാകുളത്ത് മഹാരാജാസ് കോളേജിലും അരൂരില്‍ എന്‍.എസ്.എസ് കോളേജ് പള്ളിപ്പുറം ചേര്‍ത്തല, കോന്നിയില്‍ അമൃത വി.എച്ച്.എസ്.എസ് എലിയറയ്ക്കല്‍, വട്ടിയൂര്‍ക്കാവില്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് പട്ടം എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
വോട്ടിംഗ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ അതീവസുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങള്‍ക്കാണ് സുരക്ഷാ ചുമതല. ഇന്നര്‍ സര്‍ക്കിളില്‍ സി.ആര്.പി.എഫിന്റേതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
ഉച്ചയോടെ ഫലങ്ങള്‍ പൂര്‍ണമായും അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post