ആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കിരണ്‍. തെരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വി.കെ. പ്രശാന്തി നെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിലാണ് നടപടിയെടുത്തത്.
പോസ്റ്റ് ഇട്ടതു താനല്ലെന്നും ഫേസ്ബുക്ക് നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണിത് ചെയ്തതെന്നും ബിഡിജെഎസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗംതന്നെയാണെന്നും തുഷാര്‍ പറഞ്ഞു.













