ബാംഗ്ലൂര്‍: തന്റെ കുടുംബാംഗങ്ങള്‍ 1,500 കോടിയുടെ അനധികൃത സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്ന ബിജെപിയുടെ ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ മകന്‍ കൂടിയായ അദ്ദേഹം ഫ്രീഡം പാര്‍ക്കിലാണു നിരാഹാര സമരം നടത്തുന്നത്.
സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സംസ്ഥാനത്തു നടക്കുന്ന ആദ്യ നിരാഹാര സമരമായിരിക്കും ഇതെന്നു അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടല്ല സമരമെന്നും സത്യം പുറത്തുകൊണ്ടു വരികയാണു ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post