Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശബരിമല തീര്‍ഥാടനം: നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യം ഒരുക്കും

by Punnyabhumi Desk
Oct 30, 2019, 04:07 pm IST
in കേരളം

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവ തീര്‍ഥാടനത്തോട് അനുബന്ധിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇതിനായി നിലയ്ക്കല്‍ ഗോശാലയ്ക്ക് സമീപം 20000 മുതല്‍ 30000 വരെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. നിലവില്‍ 17 പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലായി ഒരേസമയം 9000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ഇതിനുപുറമേയാണ് ഗോശാലയ്ക്ക് സമീപം വിസ്താരമേറിയ പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കുന്നത്. പ്രകൃതിക്ക് ദോഷമില്ലാത്ത രീതിയിലാകും എല്ലാത്തരം വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സ്ഥലം സജ്ജമാക്കുന്നത്.

കഴിഞ്ഞ ദിവസം ദേവസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുറഞ്ഞത് 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അടിയന്തരമായി പാര്‍ക്കിംഗ് സ്ഥലം ഒരുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് തീരുമാനമെടുത്തത്. ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് എത്തുന്നതിന് പ്രത്യേകം റോഡും ഒരുക്കും.

മണ്ഡലകാലത്ത് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന പോലീസുകാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഹെലിപാഡിന് സമീപം ഒരേസമയം അഞ്ഞൂറോളം പേര്‍ക്ക് താമസിക്കുന്നതിന് താല്‍ക്കാലിക സൗകര്യവുമൊരുക്കം. നിലവിലുള്ള താമസസൗകര്യങ്ങള്‍ക്ക് പുറമേയാകും ഇത്. ഇതോടൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കും. തീര്‍ഥാടനം ആരംഭിക്കുന്നതിനു താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മ്മാണം ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 15നകം താമസ സൗകര്യവും ടോയ്‌ലറ്റ് സംവിധാനവും ഇവിടെ ഒരുക്കും.

നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പദ്ധതി പ്രദേശങ്ങളും ഹെലിപാഡും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ശബരിമലയുടെ ചുമതയുള്ള എഡിഎം എന്‍.എസ്.കെ ഉമേഷ്, അടൂര്‍ ആര്‍ഡിഒ പി.ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യുട്ടി കളക്ടര്‍ ആര്‍.ബീനാ റാണി, തഹസില്‍ദാര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കളക്ടര്‍ക്കൊപ്പം സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നിലയ്ക്കല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേകയോഗവും ചേര്‍ന്നു. പത്തനംതിട്ട-പമ്പ റോഡില്‍ തുലാപ്പള്ളിക്ക് സമീപം റോഡ് ഇടിഞ്ഞ ഭാഗങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കുന്നത് ജില്ലാ കളക്ടര്‍ വിലയിരുത്തി. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies