തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ – മുംബൈ ലോക്മാന്യ തിലക് നേതാവതി എക്‌സ്പ്രസിന്റെ എസി കോച്ച് ഉള്‍പ്പടെ മൂന്നു ബോഗികള്‍ യാത്രയ്ക്കിടെ വേര്‍പെട്ടു. രാവിലെ 9.15ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ട്രെയിനിന്റെ ബോഗികള്‍ പേട്ട റയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെയാണ് വേര്‍പെട്ടത്. അത്യാധുനിത സംവിധാനമുള്ള കോച്ചുകളായതിനാല്‍ അപകടമുണ്ടായില്ല.
ബോഗികള്‍ വേര്‍പെട്ട് കുറച്ചുദൂരം ഓടിയശേഷം ട്രെയിന്‍ ഓട്ടോമാറ്റിക്കായി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റും എഞ്ചിന്‍ ഗാര്‍ഡും നടത്തിയ പരിശോധനയിലാണ് കോച്ച് വേര്‍പെട്ടതു കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.














Discussion about this post