തിരുവനന്തപുരം: ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരം കടല്‍ ക്ഷോഭം ശക്തമാകുന്നതിനും തീരപ്രദേശങ്ങളില്‍ തുടര്‍ച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഇക്കാര്യം ഫിഷറീസ് വകുപ്പിന്റെ ഓഫീസുകള്‍ വഴി തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുളള മൈക്ക് അനൗണ്‍സ്മെന്റും വകുപ്പ് വഴി നടത്തിയിട്ടുണ്ട്. തീരങ്ങളില്‍ സൂക്ഷിച്ചിട്ടുളള മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ അടിയന്തരമായി മാറ്റണം. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ഗൗരവമായിക്കാണണമെന്ന് മന്ത്രി അറിയിച്ചു.
Discussion about this post