തിരുവനന്തപുരം: സംസ്ഥാന കായിക മേളയില്‍ ഗേള്‍സ് അണ്ടര്‍ 19 ബോള്‍ ബാഡ് മിന്റണ്‍ മത്സരത്തില്‍ തൃശ്ശൂര്‍ ജില്ല വിജയികളായി. എറണാകുളം റണ്ണേഴ്‌സായി പാലക്കാട് മൂന്നാം സ്ഥാനത്തെത്തി. പത്തു വിദ്യാര്‍ത്ഥിനികള്‍ അടങ്ങുന്ന ടീമാണ് വിജയിച്ചത്.
മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജാസ്മിന്‍ പോള്‍ സി, റോസ്മിന്‍ പോള്‍ സി, വോള്‍ഗ ഡേവിസ്, അലീന റോസ്, അഞ്ജന ടി. വി, മാള സൊകോഴ്‌സോ സ്‌കൂളിലെ ജോഷ്ണ ജോണ്‍, ഭാഗ്യശ്രീ, ഫസ്മി ഫൈസല്‍, സികെസി സ്‌കൂള്‍ പാവറട്ടിയിലെ നന്ദന ജെ നായര്‍ എന്നിവരാണ് വിജയിച്ച തൃശ്ശൂര്‍ ജില്ലയുടെ ടീം അംഗങ്ങള്‍.
Discussion about this post