തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷനെ നിയമിക്കുന്നതിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ കേന്ദ്രഷിപ്പിങ് സെക്രട്ടറിയുമായ കെ.മോഹന്‍ദാസാണ് കമ്മിഷന്‍ ചെയര്‍മാന്‍. ഹൈക്കോടതി അഭിഭാഷകനായ അശോക് മാമന്‍ ചെറിയാന്‍, സാമ്പത്തിക വിദഗ്ധന്‍ പ്രഫ. എം.കെ. സുകുമാരന്‍ നായര്‍ എന്നിവര്‍ കമ്മിഷന്‍ അംഗങ്ങളുമാണ്. നിലവിലെ പത്താം ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി 2019 ജൂണ്‍ 30-ന് അവസാനിച്ചു. ആറു മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.













