Saturday, July 4, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് അനുമതി

by Punnyabhumi Desk
Nov 2, 2019, 03:46 pm IST
in കേരളം

തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴില്‍ പാലക്കാടുള്ള മംഗലം ഡാമിലെ ചെളി നീക്കല്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി അനുമതി നല്‍കി. ഇതിനാവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. 18 റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനും ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കുന്നതിനും കമ്മിറ്റി യോഗം അനുമതി നല്‍കിയിട്ടുണ്ട്.

മംഗലം, ചുള്ളിയാര്‍ ഡാമുകളിലെ ചെളി നീക്കുന്നതിനുള്ള വിശദമായ പദ്ധതി രേഖ കഴിഞ്ഞ മാര്‍ച്ച് 21 ന് ചേര്‍ന്ന എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ചിരുന്നു. മംഗലം ഡാമിലെപ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചശേഷമേ ചുള്ളിയാര്‍ ഡാമിന്റെ നടപടികള്‍ ആരംഭിക്കൂ. മംഗലം ഡാമില്‍നിന്നും 2.96 എംസിഎം ചെളിയും എക്കലും നീക്കംചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഈ നടപടികള്‍ വിലയിരുത്താന്‍ ത്രിതല നിരീക്ഷണ സംവിധാനം ഉണ്ടാവും. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ എസ്പി, ഡിഎഫ്ഒ, ജോയിന്റ് ആര്‍ടിഒ, ജിയോളജിസ്റ്റ് എന്നിവര്‍ അംഗങ്ങളും ശിരുവാണി സര്‍ക്കിളിലെ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ കണ്‍വീനറുമായ ജില്ലാതല സമിതിക്ക് പുറമേ സംസ്ഥാനതലത്തില്‍ എംപവേര്‍ഡ് കമ്മിറ്റിയും ടെക്‌നിക്കല്‍ കമ്മിറ്റിയും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

18 റിസര്‍വോയറുകളിലെ മണല്‍, മണ്ണ്, എക്കല്‍ എന്നിവ നീക്കാനും അനുമതി ലഭിച്ചു. രണ്ട് ഘട്ടമായാവും ഈ റിസര്‍വോയറുകള്‍ വൃത്തിയാക്കി സംഭരണശേഷി വര്‍ധിപ്പിക്കുക. നെയ്യാര്‍, കല്ലട, മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, വാഴാനി, പിച്ചീ റിസര്‍വോയറുകളുടെ പ്രവൃത്തികള്‍ ഒന്നാംഘട്ടത്തില്‍ ഏറ്റെടുത്തു നടത്തും. ചിമ്മിനി, മീങ്കര, മൂലത്തറ, വാളയാര്‍, മലമ്പുഴ, പോത്തുണ്ടി, ശിരുവാണി, കാഞ്ഞിരപ്പുഴ, കാരാപ്പുഴ, പഴശി, കുറ്റ്യാടി റിസര്‍വോയറുകളുടെ ശേഷി വര്‍ധിപ്പിക്കല്‍ രണ്ടാംഘട്ടത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പദ്ധതികള്‍ക്കുള്ള വിശദമായ പദ്ധതിരേഖ തയാറാക്കുന്നതിന് താത്പര്യപത്രം ക്ഷണിക്കാനും തീരുമാനമായി. നിശ്ചിത സമയപരിധിക്കുള്ളില്‍തന്നെ വിശദപദ്ധതി രേഖ ലഭ്യമാക്കുകയും തുടര്‍ന്ന് അത് സാങ്കേതിക സമിതിയുടെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.

ഇതോടൊപ്പം ആറ് റഗുലേറ്റര്‍/തടയണകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനും തീരുമാനമായി. പൂക്കോട്ടുമന ആര്‍സിബി, ചെറുതുരുത്തി തടയണ, ചങ്ങനംകടവ് റെഗുലേറ്റര്‍, മഞ്ഞുമ്മല്‍ റെഗുലേറ്റര്‍, വെള്ളിയാങ്കല്‍ ആര്‍സിബി, പുറപ്പള്ളിക്കാവ് റഗുലേറ്റര്‍ എന്നിവിടങ്ങളിലെ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയത്. 2018, 2019 പ്രളയങ്ങളെ തുടര്‍ന്ന് മണലിന്റെ വന്‍ നിക്ഷേപമാണ് ഇവിടങ്ങളില്‍ അടിഞ്ഞുകൂടിയത്. മണല്‍ അടിഞ്ഞതുകാരണം സംഭരണശേഷിയില്‍ കുറവുണ്ടായതാണ് കഴിഞ്ഞ പ്രളയകാലത്ത് വെള്ളിയാങ്കലില്‍ പ്രതിസന്ധിയുണ്ടാക്കിയത്.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies