ന്യൂഡല്‍ഹി: തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ടു വയസുകാരന്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പെ മറ്റൊരു അപകടം കൂടി. ഹരിയാനയില്‍ അഞ്ച് വയസുകാരി 50 അടി താഴ്ചയുള്ള ആഴമേറിയ കുഴല്‍ക്കിണറില്‍ വീണു. കര്‍ണാലിലെ ഗരൗന്ധയിലാണ് അപകടമുണ്ടായിരിക്കുന്നത്.
കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ശിവാനി എന്ന കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ കാലുകള്‍ കാണാന്‍ കഴിയുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
കുട്ടിയെ കാണാതായതോടെയാണ് കുടുംബം തെരച്ചില്‍ നടത്തിയത്. ഇതിനു പിന്നാലെ കുട്ടി കുഴല്‍ക്കിണറില്‍ വീണതായി കണ്ടെത്തിയതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിലവില്‍ കുട്ടിക്ക് ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.














Discussion about this post