തിരുവനന്തപുരം: 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.
പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ 11 മുതല്‍ 22 വരെയും പിഴയോടുകൂടി 23 മുതല്‍ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ലഭ്യമാണ്.
2020 മാര്‍ച്ചിലെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിംഗ് ഇംപയേര്‍ഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ മാതൃക, ഫീസ്, ടൈംടേബിള്‍ എന്നിവയും വെബ്സൈറ്റിലുണ്ട്.
Discussion about this post