തിരുവനന്തപുരം: നടനകലകളുടെ വളര്‍ച്ചയ്ക്ക് ജീവിതമര്‍പ്പിച്ച മഹാപ്രതിഭകള്‍ക്കുളള ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം 2019ല്‍ വിഖ്യാത സത്രിയ നര്‍ത്തകി ഗുരു ഇന്ദിര പി.പി.ബോറയ്ക്ക് നല്‍കും. സാംസ്‌കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ആണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
നൃത്തകലയില്‍ ഗുരുഗോപിനാഥിനുണ്ടായിരുന്ന കാഴ്ചപ്പാടിലെ സമാനതയും അസമിന്റെ പാരമ്പര്യ നൃത്തകലയായ സത്രിയയ്ക്കു ലോകപ്രചാരം നേടിക്കൊടുക്കുന്നതില്‍ അരനൂറ്റാണ്ട് കാലത്തേ സപര്യയുമാണ് ഗുരു ഇന്ദിര.പി.പി. ബോറയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. 1949ല്‍ അസമിലെ ഗോലാഘാട്ടില്‍ ജനിച്ച ഇന്ദിര ബോറ തുടക്കത്തില്‍ രുഗ്മിണി ദേവി അരുണ്ഡേലിന്റെ ശിക്ഷണത്തില്‍ ഭരതനാട്യം അഭ്യസിച്ചു. സത്രിയയ്ക്കു ക്ലാസിക്കല്‍ പദവി നേടിയെടുക്കുന്നതിലും ഈ നൃത്തത്തെ നവീകരിക്കുന്നതിലും അസാമാന്യ വൈഭവം പ്രകടിപ്പിച്ചു.
മൂന്നു ലക്ഷം രൂപ, കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഗുരുഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരം.














Discussion about this post