കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം ആന്ധ്രയുടെ മുന്നേറ്റം പൂര്‍ണമായും തടയുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് 44ാം മിനില്‍ വിപിന്‍ തോമസാണ് കേരളത്തിനായി ആദ്യഗോള്‍ നേടിയത്. തൊട്ടടുത്ത നിമിഷം പെനാല്‍റ്റിയില്‍ നിന്നും ലിയോണിന്റെ രണ്ടാം ഗോള്‍. എമില്‍ ബെന്നി രണ്ടു ഗോളുകള്‍ നേടി.
Discussion about this post