തൃശൂര്‍: കാലാവസ്ഥ അനുകൂലമാണെങ്കില്‍ നവംബര്‍ 19 ന് മുന്‍പ് കുതിരാനിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തി.
19 നുളളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുളള സമയപട്ടിക തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. തീര്‍ത്തും തകര്‍ന്ന കിടക്കുന്ന പ്രദേശങ്ങളില്‍ ടാറിങ് ആരംഭിച്ചിട്ടുണ്ട്. കുഴിയടയ്ക്കുന്നതിനു പുറമേയാണിത്. ഇപ്രകാരമുളള ടാറിങ് ജോലികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Discussion about this post