കളമശേരി: കളമശേരി വഴി കടന്നു പോകുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി കളമശേരി ജ്ഞാന സിദ്ധി അയ്യപ്പക്ഷേത്ര ഇടത്താവളം പ്രവര്‍ത്തനസജ്ജമായി.
വര്‍ഷങ്ങളായി ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 60 ദിവസം നീണ്ടു നില്‍ക്കുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വൃശ്ചികമാസം ഒന്ന് മുതല്‍ ആരംഭം കുറിച്ചത്. അയ്യപ്പന്‍മാര്‍ക്ക് പ്രഭാത ഭക്ഷണം , അന്നദാനം, അത്താഴം എന്നിവ സൗജന്യമായാണ് നല്‍കുന്നത്. രാത്രി തങ്ങേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. ദേഹശുദ്ധി വരുത്താനുള്ള സംവിധാനവും ഇടത്താവളത്തിലുണ്ട്.
കളമശേരി എച്ച്എംടി റോഡരികില്‍ കെഎസ്ഇബിക്ക് എതിര്‍വശം സ്ഥിതി ചെയ്യുന്ന ഇടത്താവളത്തില്‍ അയ്യപ്പന്മാര്‍ക്ക് സ്വന്തം വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്ത് വിശ്രമിക്കുന്നതിനോടൊപ്പം മൂന്ന് നേരം സൗജന്യ അന്നദാനവും ലഭിക്കും. രാത്രിയിലെ വിശ്രമത്തിന് ശേഷം ദേഹശുദ്ധി വരുത്താനും സൗകര്യമുണ്ട്. അതിനായി ശുചി മുറികള്‍ തയ്യാറായിട്ടുണ്ട്.
അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ജനറിക് മരുന്നുകള്‍ വരെ തയ്യാറായിട്ടുണ്ട്. ശബരിമല വരെയുള്ള റൂട്ട് മാപ്പും ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നതായി സംഘാടകര്‍ അറിയിച്ചു. ശബരിമലയ്ക്ക് മാലയിടുന്നവര്‍ക്കായി കെട്ടുനിറ സൗകര്യം നല്‍കുമെന്ന് അയ്യപ്പക്ഷേത്ര സെക്രട്ടറി ജി. ഗിരീഷ് കുമാര്‍ പറഞ്ഞു.
എച്ച്എംടി കോളനിയിലെ ജ്ഞാന സിദ്ധി അയ്യപ്പ ക്ഷേത്രത്തില്‍ നവംബര്‍ 17 മുതല്‍ 2020 ജനുവരി 14 വരെ ശബരിമല തീര്‍ത്ഥാടനത്തിനായി പോകുന്ന അയ്യപ്പന്‍മാര്‍ക്ക് മണ്ഡലകാല വ്രത – മഹോത്സവവും , ഡിസംബര്‍ 21ന് ദേശവിളക്ക് മഹോത്സവവും കൊണ്ടാടുന്നു. ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എഴിക്കോട് ശശി നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. നവംബര്‍ 17 മുതല്‍ 2020 ജനുവരി 14 വരെ രാവിലെ 5.30 മുതല്‍ 9 വരെ നിത്യപൂജ, വൈകിട്ട് 5.30 മുതല്‍ 8 വരെ ചിറപ്പ്, രാവിലെ 10.30ന് തീര്‍ത്ഥാടകര്‍ക്ക് നിത്യവും അന്നദാനം.നവംബര്‍ 17-ാം തിയതി രാവിലെ 5.30ന് നടതുറപ്പ് ,6 ന് ഗണപതിഹോമം, 7 ന് നെയ്യഭിഷേകം, 10.30 ന് അദ്ധ്യാത്മിക പ്രഭാഷണം. നവംബര്‍ 19 ന് വൃശ്ചിക ആയില്യം, രാവിലെ 9.30ന് ആയില്യപൂജ, നൂറുംപാലും, ഡിസംബര്‍ 10 ന് തൃക്കാര്‍ത്തിക, ഡിസംബര്‍ 21 ന് ദേശവിളക്ക് മഹോത്സവം, വെളുപ്പിന് 5.30ന് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ ഏഴിക്കോട് ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമം. 8 ന് നെയ്യഭിഷേകം, കളഭാഭിഷേകം, 9.30 ന് വിശേഷാല്‍ ഉച്ചപൂജ, വൈകിട്ട് 5ന് പാലക്കൊമ്പ് എഴുന്നള്ളിപ്പും , നീരാജ്ഞന പ്രദക്ഷിണവും, 6.30ന് പീഠപ്രതിഷ്ഠ 6.45 ന് ശാസ്താംപാട്ട് ,7ന് ദീപാരാധന, 8.30 ന് അന്നദാനം, വെളുപ്പിന് 12 ന് എതിരേല്പ് ,1ന് ആഴിപൂജ, 2ന് മംഗളപൂജ, 2020 ജനുവരി 10ന് തിരുവാതിര, ജനുവരി 14ന് മകരവിളക്ക്.













