ദില്ലി: ദേശീയ പൗരത്വ രജസിറ്ററിന് (എന്‍ആര്‍സി) സമാനമായ സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്‍ആര്‍സി എല്ലാവിഭാഗത്തിലുള്ളവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണെന്നും അതിനാല്‍ ഒരു മതവിഭാഗത്തിലെയും വിശ്വാസികള്‍ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കുന്ന സമയത്ത് ആസമില്‍ എന്‍ആര്‍സി വീണ്ടും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 19 ലക്ഷത്തോളം പേരാണ് ആസമില്‍ എന്‍ആര്‍സി പട്ടികയ്ക്ക് പുറത്തായത്. അര്‍ഹരായ നിരവധിപ്പേര്‍ പട്ടികയില്‍ നിന്ന് പുറത്തായെന്ന ആക്ഷേപമുയര്‍ന്നിരുന്നു.
Discussion about this post