ബംഗളൂരു: കാര്‍ട്ടോസാറ്റ് 3യുടെ വിക്ഷേപണ തീയതി മാറ്റിയതായി ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 27ന് രാവിലെ 9.28നായിരിക്കും വിക്ഷേപണം നടക്കുക. നവംബര്‍ 25നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം.
ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള മൂന്നാം തലമുറയിലെ ഏറ്റവും പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് 3.
Discussion about this post