ന്യൂഡല്‍ഹി: അയോധ്യാക്കേസില്‍ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ടെന്ന് സുന്നി വഖഫ് ബോര്‍ഡിന്റെ ലക്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വഖഫ് ബോര്‍ഡിലെ 8 അംഗങ്ങളില്‍ 6 പേര് പുനഃപരിശോധന നീക്കത്തെ എതിര്‍ത്തു. പള്ളിക്കായി നിര്‍ദേശിച്ച ഭൂമി സ്വീകരിക്കുന്ന കാര്യതില്‍ പിന്നീട് തീരുമാനം എടുത്താല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി ബോര്‍ഡ് വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ സുഫര്‍ ഫറൂഖി പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
Discussion about this post